ഉഴവൂർ :ആം അദ്മി പാർട്ടി കോട്ടയം ജില്ലാ പ്രവർത്തകയോഗം, ജില്ലാ പ്രസിഡന്റ് ശ്രീ ജോയി തോമസ് അനിതോട്ടത്തിന്റെ അധ്യക്ഷതയിൽ ഉഴവൂർ തറവാട് ഓഡിറ്റോറിയത്തിൽ നടത്തി.

കേരളാ സംസ്ഥാന ചുമതലയുള്ള പ്രഭാരി ഡോക്ടർ ഷെല്ലി ഒബ്രോയ്(ഡൽഹി മുനിസിപ്പൽ കോര്പറേഷൻ മുൻ മയർ) ഉത്ഘാടനം നിർവഹിച്ചു. പഞ്ചാബ് ഇലക്ഷന് ശേഷം കേരളത്തിൽ പാർട്ടിയെ ശക്തിപെടുത്തുവാൻ ആവശ്യമായ ഇടപെടലുകൾ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഉറപ്പ് വരുത്തുമെന്നു അറിയിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് പ്രൊഫ. സെലിൻ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രെട്ടറി അഡ്വ. സുരേഷ് സ്വാഗതം ആശംസിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അലി സുജാത്, കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജേക്കബ് മാത്യു, സഹ പ്രഭാരി കമൽ ഖത്രി, കടുത്തുരുത്തി നിയമസഭ മണ്ഡലം പ്രസിഡന്റ് ടി ഡി ദേവസ്യ എന്നിവർ പ്രസംഗിച്ചു.
ഉഴവൂർ പഞ്ചായത്ത് മെമ്പർ സ്മിത ലൂക്ക് നന്ദി അറിയിച്ചു.

എ എ പി പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പിനു ആക്കം കൂട്ടണമെന്നുള്ള സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാനത്തെമ്പാടും ജില്ലാ കമ്മിറ്റികൾ കൂടുന്നതെന്നാണ് റിപ്പോർട്ട്.ഒ ഐ ഒ പി പോലെയോ ;20ട്വന്റി പോലെയോ ഒരു ആൾക്കൂട്ടമായി മാറരുതെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു .പാർട്ടിയുടെ പ്രസിഡന്റിനെ മാറ്റാൻ യൂണിറ്റ് താളം വരെ പിരിച്ചു വിട്ടുകൊണ്ടുള്ള നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെയും വിമർശനം ഉണ്ടായി .