Kerala

പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം;രക്തം പരിശോധിച്ചപ്പോൾ നെഗറ്റിവ് :മണിക്കൂറുകൾക്ക് ശേഷമാണ് പരിശോധന നടന്നതെന്ന് രക്ഷിതാക്കൾ

മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പരാതിയില്‍ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്.പ്രിന്‍സിപ്പലിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും ഇതാണ് പരിശോധനാഫലം നെഗറ്റീവാകാന്‍ കാരണമെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.

കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 135 വിദ്യാര്‍ഥികളുമായി ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം വിദ്യാര്‍ഥികള്‍ ഉന്നയിക്കുകയായിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായിരുന്നു.യാത്രയ്ക്കിടെ പിടിഎ പ്രസിഡന്റ് മദ്യപിച്ച് ബസിൽ കയറിയപ്പോൾ ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. തുടർന്ന് നടപടി സ്വീകരിച്ച പ്രിൻസിപ്പൽ പിടിഎ പ്രസിഡന്റിനോട് യാത്രയിൽ തുടരാനാകില്ലെന്ന് അറിയിച്ച് പുറത്താക്കിയെന്നും വിദ്യാർഥികൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന പരാതി ഉയർന്നത്. യാത്രയ്ക്കിടെ പകർത്തിയ വീഡിയോ പുറത്തുവന്നതോടെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രധാനാധ്യാപകനെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർഥികളുടെ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top