Kerala

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്.

17 കാരൻറെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് നൽകി. ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന് കുടുംബം പരാതിയിൽ പറഞ്ഞു. അപകടം നടന്ന ഉടൻ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ അവിടേക്ക് എത്തി. ഇത് സി സി ടി വി ദൃശ്യങ്ങളിൽ കണ്ടതാണെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും കുടുംബം വിവരിച്ചു. കുടുംബത്തിൻറെ ആശങ്കകൾ കുടുംബം മുഖ്യമന്ത്രിയോട് പങ്കുവച്ചതായി മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു.

ഭീഷണിപെടുത്തി തന്നെ ആരും വക്കാലത്ത് ഒപ്പിടിപ്പിച്ചിട്ടില്ലെന്നും മകൾ വ്യക്തമാക്കി. ഞ‌ാൻ വക്കാലത്ത് ഒപ്പിട്ടിരുന്നു. കോടതിയിൽ നടന്നതിനെ കുറിച്ച് അറിയില്ല. കോടതിയുടെ തീരുമാനം വന്ന ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. അഡ്വ. ശ്രീജിത്ത്‌ തന്നെ തങ്ങളുടെ അഭിഭാഷകനായി തുടരുമെന്നും ഭദ്ര വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top