Kerala

സിപിഐ(എം) ൽ തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചു :തോമസ് ഐസക്കിന്റെ പേര് ഐസക്ക് തോമസെന്നും ;സജി ചെറിയാന്റെ പേര് ചെറിയാൻ സജി എന്നും തിരുത്തുമെന്ന് വി പി സജീന്ദ്രൻ എം എൽ എ

ഉഴവൂർ വിജയന് ശേഷം രാഷ്ട്രീയത്തിലെ ഹാസ്യം അവസാനിച്ചെന്ന് കഴിഞ്ഞവർക്ക് തെറ്റി. നിയമസഭയിൽ നർമ്മത്തിന്റെ മേമ്പൊടിയുമായി കോൺഗ്രസിന്റെ എം എൽ എ വി പി സജീന്ദ്രൻ ശ്രദ്ധേയനായി. പ്രതിപക്ഷത്തെ നഖശിഖാന്തം ആക്ഷേപ ഹാസ്യത്തിലൂടെ വിമർശിച്ച് മുന്നേറിയപ്പോൾ സ്പീക്കർക്കും ചിരിക്കാതിരിക്കാൻ ആയില്ല .വിപുലീകൃത സമ്മേളനങ്ങൾക്കു ശേഷം സിപിഐ(എം) ൽ തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചു :തോമസ് ഐസക്കിന്റെ പേര് ഐസക്ക് തോമസെന്നും ;സജി ചെറിയാന്റെ പേര് ചെറിയാൻ സജി എന്നും;ബാല ഗോപാലന്റെ പേര് ഗോപാലൻ ബാലനെന്നും  തിരുത്തുമെന്ന് വി പി സജീന്ദ്രൻ എം എൽ എ നിയമസഭയിൽ പ്രഖ്യാപിച്ചു .

പശ്ചിമ  ബംഗാളിലും ,ത്രിപുരയിലും സിപിഎം നു തുടർ  ഭരണം കിട്ടി ,അവിടെ പാർട്ടി ഓഫീസും പോയി .ഇവിടെ തുടർ ഭരണം കിട്ടാത്തതുകൊണ്ട് പാർട്ടി ഓഫീസും പോയില്ല .മുൻ മുഖ്യമന്ത്രി ടിഷ്യൂ പേപ്പറിൽ വരെ ഒപ്പിട്ടു കൊടുത്ത ആളാണ് .ചൈനയിലെ റ്റിങ് സിയാവോ പിങ്ങും ,കൊറിയയിലെ കിം ജോംഗ് ഇന്നും ചെയ്യാത്ത കാര്യമാണിത്.

ഭരണം പോയതിൽ പിന്നെ കേരളാ കോൺഗ്രസുകാർ റബ്ബർ തോട്ടത്തിലേക്ക് കയറി പോയെന്നാണ്‌ വി പി സജീന്ദ്രൻ പറഞ്ഞത് .സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനെ സിപിഐഎം ശാസിച്ചു എന്ന് കേട്ടു ;ശാസന കിട്ടാതിരിക്കാൻ ഗോവിന്ദൻ മാഷ് കുഞ്ഞുണ്ണി മാഷ് എന്നോ കൊച്ചുമോൻ മാഷ് എന്നോ പേര് മാറ്റിയാൽ മതിയാകും.ഗോവിന്ദൻ മാഷ് തെരെഞ്ഞെടുപ്പ് കാലത്ത് ജാഗ്രത പാലിച്ചില്ലെന്നാണ് സിപിഎം പറയുന്നത് .പക്ഷെ ഈ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ ജാഗ്രത പാലിച്ചു .അതുകൊണ്ടു അവർ പ്രതിപക്ഷത്തായി .

ഡെപ്യൂട്ടി ലീഡർ  സ്ഥാനം സിപിഐ ക്കു സിപിഐഎം കൊടുക്കാത്തത് മറ്റൊന്നും കൊണ്ടല്ല .അതിന് ഒരു കഥയും വി പി സജീന്ദ്രൻ പറഞ്ഞു .തിരുവനന്തപുരത്ത് ഒരിടത്ത് മേയർ വന്നു .അപ്പോൾ ഡെപ്യൂട്ടി മേയറും വന്നു .ഒരാൾ ചോദിച്ചു മേയർ വന്നല്ലോ എന്ന് എന്ന് അപ്പോൾ സെപ്യൂട്ടി മേയർ പറഞ്ഞു അയാൾ  വെറും മേയറാ ;ഞാൻ ഡെപ്യൂട്ടി മേയറാ എന്ന്. അതോര്ത്താ ഈ സിപിഐ യിലെ രാജൻ എങ്ങാനും അങ്ങനെ പറഞ്ഞാലോ എന്ന് സിപിഐഎം കാർ ഓർത്തു കാണും .

സി പി ഐ ക്കാർ  പൊതുവെ പാവങ്ങളാണ് ആരോടും ഒരു പ്രശ്നത്തിനും അവരില്ല .ഒരു സിപിഐഎം നേതാവ് ചോദിച്ചു ഒരു അയ്യായിരം പേര് അവർക്കു എടുക്കാനുണ്ടോ എന്ന് പക്ഷെ സിപി ക്കാർ പാവങ്ങളായതുകൊണ്ടു തിരിച്ചൊന്നും പറഞ്ഞില്ല.സിപിഐ ക്കാർ വീട്ടിൽ കയറി കതകടച്ച് ഭാര്യയും മക്കളും കേൾക്കാതെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.ഇങ്ങനെയൊക്കെ പറയാമോ ;;;നമ്മള് നാളേം കാണണ്ടേ ;നാണമില്ലേ ഇങ്ങനെ പറയാൻ . സിപിഐക്ക്  ഡൽഹിയിൽ വരെ ആളുണ്ട് .ഡി രാജാ ഉണ്ട് ആനി രാജാ ഉണ്ട് ;അപരാജിത രാജാ ഉണ്ട് .പക്ഷെ സിപിഐഎം കാര് പറയുവാ സിപിഐ; ബി എസ് എൻ എല്ലു പോലെയാ എന്ന്.ടവർ എല്ലായിടത്തും ഉണ്ട് ;റേഞ്ച് ഒരിടത്തുമില്ല .

തിരുവഞ്ചൂർ രാധാകൃഷ്ണൻ നല്ല സ്പീക്കറാ പക്ഷെ അദ്ദേഹം ഈയിടെ ഒരു കാര്യം പറഞ്ഞു .പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി ലഭിക്കാത്തതു കൊണ്ട് ഇറങ്ങി പോകുമ്പോൾ അദ്ദേഹത്തിനോട് ചോദിച്ചു ഇറങ്ങിക്കോട്ടെ എന്ന് അദ്ദേഹം ആയിക്കോട്ടെ എന്നും പറഞ്ഞു .എനിക്കദ്ദേഹത്തെ കുറിച്ചുള്ള ഏക പരാതി ഇതാണ് എന്നും സജീന്ദ്രൻ കൂട്ടിച്ചേർത്തു .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top