ഉത്തരേന്ത്യയിൽ പയറ്റി പഴകിയ കായീക രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ ഇപ്പോൾ കേരളത്തിലും നടമാടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലെ സ്‌കൂൾ കായീകമേള.അഖിലേന്ത്യ സ്‌കൂൾ കായീക മേളയിൽ എല്ലാക്കാലത്തും ഉത്തരേന്ത്യ ക്കാർ പ്രായത്തട്ടിപ്പ് നടത്താറുണ്ട് .കേരളത്തെ തോൽപ്പിക്കുക എന്ന ഒരു ലക്ഷ്യമേ അതിലുള്ളൂ.കായീക അധികാരികളും കണ്ണടയ്ക്കുമ്പോൾ കേരളം ഒറ്റപ്പെടാറാണ് പതിവ് .

കേരളാ സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം. കോട്ടയം കോരുത്തോട് സ്‌കൂളിലെ യുപി സ്വദേശിയായ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം. മെഡിക്കല്‍ കോളജില്‍ നടത്തിയ എല്ലുപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രായം തിരുത്തി സബ് ജൂനിയര്‍ വിഭാഗത്തിലാണ് വിദ്യാര്‍ഥി മത്സരിച്ചത്. പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ മത്സരിക്കാനാകുക.

മൂന്ന് തരത്തിലുള്ള പരിശോധനയാണ് നടത്തിയത്. Elbo ജോയിന്റ്, Wrist, Hip joint എന്നിവിടങ്ങളിലെ എല്ലിന്റെ പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ 15നും 18നും ഇടയില്‍ പ്രായമുണ്ടെന്ന് സ്ഥിരീകരണം. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ് കണ്ടെത്താന്‍ എല്ല് പരിശോധന നടത്തിയത്.