Kerala

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾക്ക് ദാരുണാന്ത്യം.ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു.

മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത്.ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മരം കടപുഴകി തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.

അപകടത്തിൽ മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്.

പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മരം വീഴാൻ സാധ്യതയുള്ള പ്രദേശങ്ങളിലും തോട്ടം മേഖലകളിലും കഴിയുന്നവർ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top