Kottayam

പാലാ കത്തീഡ്രൽ പള്ളിക്കു സമീപം അച്ഛനും മകനും മരിച്ച നിലയിൽ

പാലാ :പാലാ കത്തീഡ്രൽ പള്ളിക്കു സമീപമുള്ള വസതിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി .ഇന്ന് വൈകിട്ടോടെയാണ് നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്.

തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (63) മകൻ അമൽ ആനന്ദ് (28) എന്നിവരാണ് മരിച്ച നിലയിൽ കണ്ടത്.’അമ്മ മുൻ മുൻസിപ്പൽ ജീവനക്കാരിയായ ശോഭന കുമാരി വീട്ടിൽ ഇല്ലായിരുന്നു .

മകൻ അമൽ 11 വർഷമായി അപകടത്തെ തുടർന്ന് കിടപ്പ് രോഗിയായിരുന്നു .അച്ഛൻ വിഷം കഴിച്ച്‌  മരിച്ചതെന്നാണ് പ്രാഥമിക നിഗമനം .പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുന്നു .ഫൊറന്സിക്ക് വകുപ്പിനെയും അറിയിച്ചിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top