Kerala

കൊട്ടാരക്കരയിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ് :വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണ 20 ലിറ്റർ പിടിച്ചെടുത്തു ;7 സ്ഥാപനങ്ങൾ പൂട്ടിച്ചു


കൊട്ടാരക്കരയിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ്  നടത്തി .വീണ്ടും വീണ്ടും ഉപയോഗിച്ച പഴകിയ കരിഓയിൽ പോലെയുള്ള  എണ്ണ 20 ലിറ്റർ പിടിച്ചെടുത്തു ;7 ഓളം ഹോട്ടലുകൾ  സ്ഥാപനങ്ങൾ പൂട്ടിച്ചു.ചിലവയ്ക്കു ലൈസൻസ് പോലും ഇല്ലായിരുന്നു.കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ഉള്ളിലെയും പരിസരത്തെയും ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ തെളിമ‘ എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കടകൾക്ക് നോട്ടീസ് നൽകുകയും നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചവർക്ക് പിഴ ചുമത്തുകയും ചെയ്തു.

ഇന്നലെ ആറ് സംഘങ്ങളായി പിരിഞ്ഞാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം റെയ്ഡ് നടത്തിയത് .വീണ്ടും വീണ്ടും ഉപയോഗിച്ച് മാരക വിഷമായി മാറുന്ന എണ്ണ 20 ലിറ്ററോളമാണ് പിടിച്ചെടുത്തത്.മാംസവും മീനും വറുക്കുന്ന എണ്ണയിൽ നടൻ പലഹാരങ്ങളും വറുത്തെടുക്കുന്നതായി പരാതി ഉയർന്നിരുന്നു .

വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവിടെയൊക്കെ പാചകം നടന്നിരുന്നത് .പഴകിയ എണ്ണ  ഉപയോഗിച്ച് പാചകം ചെയ്‌താൽ ക്യാൻസർ ;അൾസർ ;ഹൃദ്രോഗം എന്നിവ പിടികൂടുവാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു .

പുലമൺ  എ എൽ ഡി ബേക്കറി;ഫ്രൂട്സ് ഡെയ്‌ലി ;ശ്രീ ദുര്ഗ ഇഞ്ചക്കാട് ;മൈലം ബൂസ്റ്റർ ചായ ;പുലമാണ് നന്മ ഫുഡ്‌സ് ;തുടങ്ങി ഏഴോളം സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.ഇതിനിടയിൽ ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൽ അടച്ചു പൂട്ടാനും ഉത്തരവായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top