Kottayam

കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണം., മോൺസിഞ്ഞോർ വേത്താനത്ത്.

പാലാ : പ്രതികൂല കാലാവസ്ഥയും വന്യജീവി ഭീഷണികളും നേരിടുന്ന ഇക്കാലത്ത് കർഷകരുടെ ആശങ്ക അകറ്റാൻ അധികൃതർ ശ്രദ്ധിക്കണമെന്നും കർഷകരുടെ താൽപ്പര്യങ്ങൾക്ക് രൂപത വലിയ പ്രാധാന്യം നൽകുന്നതായും വികാരി ജനറാൾ മോൺ. സെബാസ്സ്‌റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ഓഡിറ്റോറിയത്തിൽനടന്ന വാർഷിക സമ്മേളനത്തിൽ കമ്പനി ചെയർമാൻ സിബി മാത്യു കണിയാംപടി അദ്ധ്യക്ഷത വഹിച്ചു. പി. എസ്സ്. ഡബ്ലിയു. എസ്സ്. ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ മുഖ്യ പ്രഭാക്ഷണം നടത്തി.

പാലനോവാ ഉല്പന്നങ്ങളുടെ പ്രദർശനവിപണന മേളയും, ശീതകാല പച്ചക്കറിതൈകളുടെ വിതരണോത് ഘാടനവും പി എസ്സ് ഡബ്ളിയു എസ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ്സ് ഇടത്തിനാൽ നിർവ്വഹിച്ചു. കമ്പനിയുടെ ബ്രാൻ്റ് നെയിം മത്സരത്തിൽ വിജയികളായവരെ ആദരിച്ചു. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിമൽ ജോണി വാർഷിക റിപ്പോർട്ടും , അക്കൗണ്ടൻ്റ് റിച്ചു റോയി കണക്കും അവതരിപ്പിച്ചു.

അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ.മാത്യു പുളിക്ക പറമ്പിൽ , പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ , മാർക്കറ്റിംഗ് ഓഫീസർ സാജു വടക്കേൽ , സിൽവിയാ തങ്കച്ചൻ, റ്റോണി അബ്രാഹം, ഷിൽജോ തോമസ്, ഷീബാ ബെന്നി, സൗമ്യ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഡയറക്ടർ ബോർഡിന്റെ ചെയർമാനായി ഫാ.ജോസഫ് വാട്ടപ്പിള്ളിയേയും

അംഗങ്ങളായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , ഫാ.ഫ്രാൻസീസ് ഇടത്തിനാൽ, സിബി മാത്യു കണിയാംപടി, പ്രൊഫ.ലിനി. എൽ ആലപ്പാട്ട് എന്നിവരെയും പ്രൊമോട്ടർമാരായി ഫാ.ജോസഫ് താഴത്തുവരിക്കയിൽ , ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ ,പി.വി.ജോർജ് പുരയിടം, ഷീബാ ബെന്നി കൂട്ടുങ്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top