Kerala

ബിജെപി സംസ്ഥാന ഓഫീസിന് നേരെ ബിയർകുപ്പി എറിഞ്ഞു

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിന് നേരെ അക്രമമെന്ന് പരാതി. ഓഫീസിനു നേരെ ബിയർ കുപ്പി എറിഞ്ഞെന്നു ആരോപണം. ഇന്ന് തിരുവനന്തപുരം ഡിസിസി ഓഫീസിലേക്കും ബ്ലോക്ക് ഓഫിസിലേക്കും ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവർ ബിജെപി പ്രവർത്തകരാണ്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാന ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. സംഭവ സ്ഥലത്തേക്ക് ബിജെപിയും മുതിർന്ന നേതാക്കൾ എത്തിച്ചേരും.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പറഞ്ഞു. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന് ചേർന്നതല്ല. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി വ്യക്താമാക്കി.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് നേരെ ഇന്ന് പ്രതിഷേധം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നെയ്യാറ്റിൻകരയിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top