Kerala

കോട്ടയം ജില്ലയിലെ 27 കോളേജുകളിൽ SFI, 15 കോളേജുകളിൽ KSU;പാലാ സെന്റ് തോമസിൽ ഹാട്രിക്ക് വിജയം നേടി KSU;സംപൂജ്യരായി KSC M

 

കോട്ടയം ജില്ലയിലെ ജില്ലയിലെ 27 കോളജുകളിൽ വിജയിച്ചെന്ന് എസ്എഫ്ഐ. 15 കോളജുകളിൽ വിജയം നേടിയെന്ന് കെഎസ്‌യുവും അവകാശപ്പെട്ടു. മാന്നാനം കെഇ, പാലാ സെന്റ് തോമസ്, കോട്ടയം ബസേലിയസ്, കുറവിലങ്ങാട് ദേവമാതാ, ചങ്ങനാശേരി എസ്ബി, സെന്റ് ഡൊമിനിക്‌സ് ലോ കോളജ് കാഞ്ഞിരപ്പള്ളി തുടങ്ങി പ്രധാനപ്പെട്ട കലാലയങ്ങളിൽ ഉൾപ്പെടെ ജയിച്ചെന്നു കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാം, സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയി, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ടി.വർഗീസ് എന്നിവർ പറഞ്ഞു.

കഴിഞ്ഞ വർഷം കെഎസ്‌യു പിടിച്ചെടുത്ത കോട്ടയം സിഎംഎസ് കോളജിൽ ഒന്നൊഴികെ സീറ്റുകൾ നേടി തിരിച്ചുവരവ് നടത്തിയതായി എസ്എഫ്ഐ പറഞ്ഞു.18 കോളജുകളിൽ എതിരില്ലാതെയാണ് ജയം. അരുവിത്തുറ സെന്റ് ജോർജ്, മുരിക്കുംവയൽ ശ്രീശബരീശ, കാണക്കാരി സിഎസ്ഐ ലോ കോളജ്, ഏറ്റുമാനൂർ ബിഎഡ് കോളജ്, മേലുകാവ് ഹെൻറി ബേക്കർ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാ സീറ്റും നേടിയതായി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അസ്ലം മുഹമ്മദ് കാസിം, സെക്രട്ടറി രാഹുൽ രാജേന്ദ്രൻ എന്നിവർ പറഞ്ഞു.

കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി എമ്മിന് മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഒന്നിലും യൂണിയൻ ചെയർമാനെയോ ജനറൽ സെക്രട്ടറിയോ കൗൺസിലർമാരെയോ വിജയിപ്പിക്കാൻ സാധിച്ചില്ല. ഒരു കാലത്ത് കെ.എസ്.സി എം ന്റെ കുത്തകയായിരുന്ന കോട്ടയം ജില്ലയിലെ ബഹുഭൂരിപക്ഷം  കോളേജുകളിലും കെ.എസ്.സി എമ്മിന് മത്സരിക്കാൻ സ്ഥാനാർത്ഥികൾ പോലും ഉണ്ടായിരുന്നില്ല.പാലാ  സെന്റ് തോമസിൽ ഒരു സ്ഥാനം പോലും കെ എസ് സി ക്കു ലഭിച്ചില്ല .

റീൽസ് ചിത്രീകരണങ്ങളിലും, പാർട്ടി സമ്മേളനങ്ങളിൽ നേതാവിനുള്ള മുദ്രാവാക്യം വിളികളും, ഫേസ്ബുക്ക് വീഡിയോ പോസ്റ്റുകളിലും,  മാത്രമായി വിദ്യാർത്ഥി നേതാക്കളുടെ പ്രവർത്തനം ചുരുങ്ങിയതിനാലാണ് ക്യാമ്പസുകളിൽ ഈ സംഘടന അന്യംനിന്നു പോയതെന്ന് കേരള കോൺഗ്രസ് എം പാർട്ടിയെ സ്നേഹിക്കുന്ന പാർട്ടി നേതാക്കന്മാർ തന്നെ തുറന്നു സമ്മതിക്കുന്നു.കർഷക കുടുംങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾ ഇപ്പോൾ സ്വാഭാവികമായും കെ എസ് യു  വിലും ;എസ് എഫ് ഐ യിലും ചേരുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top