പാലാ :വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് മാത്രമേ യു.പി.ഐ ചാർജ് തീരുമാനം നടപ്പാക്കാവൂ .യു.പി.ഐ ചാർജ് വർധനവിനെതിരെ യു.എം.സി മാർച്ചും ധർണ്ണയും പാലാ ഹെഡ് പോസ്റ്റോഫീ ലേയ് നടത്തി. സംസ്ഥാന വൈസ് പ്രിസിഡന്റ് VA ജോസ് ഉഴുന്നാലിൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റ്റോമി കുറ്റിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. . ജില്ലാ പ്രസിഡന്റ് v.c പ്രിൻസ് ആദ്യക്ഷ ത വഹിച്ചു.

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ. ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ജി എസ് ടി അടക്കം മറ്റ് ചാർജുകൾ ഈടാക്കാനുള്ള കേന്ദ്ര ഗവൺമെൻറ് നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു എം സി ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.യു.പി.ഐ. ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും, വ്യാപാര മേഖലയിലെ ആശങ്കകൾ ബന്ധപ്പെട്ട അധികാരികൾ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ യു.പി.ഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നും, യു പി ഐ അധിക ചാർജ് ഈടാക്കുന്ന ഒക്ടോബർ 15ന് വ്യാപാരികൾ യു പി ഐ ഇടപാടുകൾ നിർത്തിവെക്കുമെന്നും, കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഇത്തരം നടപടികൾ ഉപേഷിച്ചില്ലെങ്കിൽ പാർലമെൻറ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സ മുഖ്യപ്രഭാഷണം നടത്തി പറഞ്ഞു. വ്യാപാരി സംഘടനകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വ്യാപാരികൾ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.
യു.പി.ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് വ്യാപാരികൾ നേരിടുന്ന ആശങ്കകൾ പരിഹരിക്കുന്നതിനും അധിക ചാർജ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കുന്നതിനുമായി ശക്തമായ ഇടപെടലുകൾ തുടരുമെന്ന് യു.എം.സി ജില്ലാ കമ്മറ്റി അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി ജയിസൺമേച്ചേരിൽ, സജി പള്ളിക്കത്തോട്, ജോസുകുട്ടി പൂവേലിൽ, ബെന്നി മൈലാട്ടൂർ, ബാബു നെടുമുടി, ബെന്നി ജോർജ്, ജോമോൻ ഓടയ്ക്കൽ, എബി ജെ ജോസ് ബിനോയി ജെയ്സ്, ഉണ്ണി ആരോമൽ, ലൗ ജിൽ പലാ, ജെയ്സ്, കണിയാരകം, സാജൻ തോമസ്, ഷാജി വാരിയാനി, റെജി സക്കറിയാ എന്നിവർ പ്രസംഗിച്ചു
