Kerala

പാലായിൽ അർദ്ധരാത്രി യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ഗുരുതര പരിക്കേറ്റു

പാലായിൽ അർദ്ധരാത്രി യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ഗുരുതര പരിക്കേറ്റു. ആൽഫിൻ ജോസഫിനാണ് വടിവാളുകൊണ്ട് തലയ്ക്ക് വെട്ടേറ്റത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു.

സംഭവമായി ബന്ധപ്പെട്ട പോലീസെടുത്ത വധശ്രമ കേസിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ ആയിട്ടുണ്ട്. രാമപുരം സ്വദേശി ജിഷ്ണു പി നായരും, പാലാ സ്വദേശി വാവച്ചനുമാണ് പിടിയിലായിട്ടുള്ളത്. പാലാ സ്വദേശികളായ ലിബിൻ സെബാസ്റ്റ്യൻ, ജിൻസ് വിൽസൺ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

സെപ്റ്റംബർ 27 ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഘർഷം ഉണ്ടായത്. രണ്ട് സംഘം യുവാക്കൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. അക്രമത്തിന് ഇരയായ വരെ ആക്രമിസംഘം രാത്രി ഫോണിൽ വിളിച്ച് കൊട്ടാരമറ്റത്തേക്ക് വരാൻ വെല്ലുവിളിക്കുകയായിരുന്നു.

തുടർന്ന് കൊട്ടാരമറ്റം ക്രിസ്തുരാജ് കോംപ്ലക്സിന് മുന്നിൽ വച്ചാണ് ക്രൂരമായി ഇവർ ആക്രമിക്കപ്പെട്ടത്. മുൻപ് സുഹൃത്തുക്കൾ ആയിരുന്ന ഇവർ പിന്നീട് പല സംഘങ്ങളായി പിരിഞ്ഞതാണ് ഇപ്പോഴത്തെ സംഘർഷത്തിൽ കലാശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top