

പാലാ : അൽഫോൻസാ കോളേജ് പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെയാണെന്ന് ജല വിഭവ വകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫ്. സമൂഹനന്മ ലക്ഷ്യമാക്കി കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഈ വർഷം നടപ്പാക്കുന്ന കർമ്മപദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ മുൻസിപ്പാലിറ്റിയിലെയും സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കുടിവെള്ളം സൗജന്യമായി പരിശോധിച്ചു നൽകി, സമൂഹത്തിന് തന്നെ ഒരു മാതൃക ആയിരിക്കുകയാണ് അൽഫോൻസാ കോളജിലെ കുട്ടികൾ എന്ന് അദ്ദേഹം പറഞ്ഞു.
കോളേജിലെ നിലവിലുള്ള സുവോളജി റിസേർച്ച് ലബോറട്ടറിയുടെ സൗകര്യങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്റ്റേറ്റ് ഗവൺമെന്റ് ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും എം. എൽ. എ. ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.
2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 11.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിൽ, പാലാ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പാലായുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന മീനച്ചിലാർ സംരക്ഷിക്കേണ്ടത് പാലാ നിവാസികളുടെ കടമയാണ് എന്ന് അഭിവന്ദ്യ പിതാവ് ഉദ്ബോധിപ്പിച്ചു. അതിന് ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യേണ്ടത് അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ഒരു വലിയ കാര്യമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സ്വാഗതപ്രസംഗം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു വിഷയാവതരണം നടത്തി. പാലാ എം. എൽ. എ. ശ്രീ. മാണി സി. കാപ്പൻ, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ, വാർഡ് കൗൺസിലർ ശ്രീമതി പ്രിൻസി സണ്ണി മാന്താടിൽ, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, കോളേജ് ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പ്രൊഫ.ഡോ. മിനു ജോയി, ഡി. ബി. ടി. സ്റ്റാർ കോളേജ് കോർഡിനേറ്റർ ഡോ. അമ്പിളി ടി. ആർ. എന്നിവർ പ്രസംഗിച്ചു.

പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ജലജന്യരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായി സുവോളജി പി.ജി. ആൻഡ് റിസേർച്ച് വിഭാഗം പാലാ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തിയതിന്റെ റിപ്പോർട്ടും പരിഹാരമാർഗനിർദ്ദേശങ്ങളും മുനിസിപ്പാലിറ്റിക്ക് കൈമാറി. റിസേർച്ച് ലാബ് പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരത്തിനായി സർട്ടിഫൈഡ് സെന്റർ ആക്കി മാറ്റാൻ ഉള്ള പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘മിഷൻ മൗസം’ ദേശീയ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) അൽഫോൻസാ കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ ആധുനിക ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെയും (AWS)
യുവതലമുറയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുമായി അൽഫോൻസ കോളേജ് പാലായും കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് സ്ഥാപിച്ച ക്രിക്കറ്റ് അക്കാദമിയുടെയും ഉദ്ഘാടനവും നിർവ്വഹിക്കുകയുണ്ടായി.