Kerala

പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ നിയമോപദേശം വന്ന ശേഷം നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ നിയമോപദേശം വന്ന ശേഷം നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതി നിരോധന കേസില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ ഭാഗമായ ആളെ എന്തിന് വെറുതെ വിടണമെന്നാണ് മന്ത്രി ചോദിച്ചത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഹകരണമാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷം ഒരു മന്ത്രിക്കെതിരെ പോലും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ലാവ്‌ലിൻ കേസിൽ പ്രത്യേകിച്ച് ഒളിച്ചു കളിച്ചെന്നു ജനങ്ങൾ സംശയിക്കെന്നെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top