തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയിൽ റെക്കോർഡ് വിൽപന. 76 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. 384 കോടി രൂപയുടെ ടിക്കറ്റ് വിറ്റു.

കഴിഞ്ഞ വർഷത്തെ വിൽപ്പന മറികടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം നറുക്കെടുപ്പ് ദിവസം വരെ 75 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റത്. സെപ്റ്റംബർ 26നാണ് ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.

അന്യ സംസ്ഥാന തൊഴിലാളികളും ഇപ്പോൾ കേരളാ ലോട്ടറി വാങ്ങിക്കുന്നുണ്ട് .അവർക്കു കൃത്യമായി ഭാഗ്യം കടാക്ഷിക്കുകയും ചെയ്യുന്നുണ്ട് .തമിഴ്നാടിനോട് ബന്ധപ്പെട്ട കിടക്കുന്ന ജില്ലകളായ ഇടുക്കി ;തിരുവനന്തപുരം ;കൊല്ലം ,പാലക്കാട് എന്നിവിടങ്ങളിൽ തമിഴ്നാട്ടുകാരും വന്നു ടിക്കറ്റ് വാങ്ങി പോകുന്നുണ്ട് .
പാലക്കാടു ഇടുക്കി എന്നീ ജില്ലകളിൽ സബ് ഏജന്റുമാർ ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട് .പല പ്രാവശ്യവും കേരളാ ബമ്പർ ലോട്ടറി തമിഴ്നാട്ടുകാർക്കു അടിച്ചിരുന്നു .
