പാലാ :പാലാ നഗരസഭയിൽ നാളെ നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ വിമത കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിന്റെ പേര് അംഗീകരിക്കുവാൻ കേരളാ കോൺഗ്രസ് എം പാർലമെന്ററി [പാർട്ടി തീരുമാനിച്ചു .ഇന്ന് വൈകിട്ട് ബിജി ജോജോ യുടെ ഭവനത്തിൽ ചേർന്ന യോഗത്തിലാണ് ബിജു മാത്യൂസിനെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം ഉണ്ടായതത്.

വിമത കോൺഗ്രസ് വിഭാഗത്തിലെ മായാ രാഹുൽ .രജിത പ്രകാശ് എന്നിവർ ബിജുവിനെ അംഗീകരിച്ചു കൊണ്ടുള്ള കത്ത് നേരത്തെ നൽകിയിരുന്നു .കൂടാതെ ടോണി തൈപ്പറമ്പിൽ ഇപ്പോൾ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാനാണെന്നുള്ളതും ബിജുവിന് അനുകൂലമായി ഭവിച്ചു .ബിജു കൊട്ടാരമറ്റം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത് .?

കേരളാ കോൺഗ്രസിന് ഭരണത്തിൽ പങ്കാളിത്തം വേണ്ടെന്നു നേരത്തെ എടുത്തിട്ടുള്ള തീരുമാനമാണ് അതിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു .ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്ന് ബിജു പാലൂപ്പടവൻ അഭിപ്രായപ്പെട്ടു .യു ഡി എഫ് സ്ഥാനാർഥി സെബാസ്ററ്യൻ പനയ്ക്കൽ ആകുമെന്നാണ് സൂചന.