Kerala

മുണ്ടുപാലം ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി :പിടികൂടിയത് സജി മഞ്ഞക്കടമ്പൻ

പാലാ :മുണ്ടുപാലം ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി.വാടക്കേതിൽ വിജയൻറെ ഭവന മുറ്റത്ത് നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത് .

ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് പെരുമ്പാമ്പിനെ വീട്ട് മുറ്റത്ത് കണ്ടത്.ഉടൻ തന്നെ നാട്ടുകാർ ഒത്തു കൂടി പെരുമ്പാമ്പിനെ പിടി കൂടുകയായിരുന്നു .പൊതു പ്രവർത്തകനായ സജി മഞ്ഞക്കടമ്പിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ഉടനെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു,വേനൽ കനത്തതോടെ പാമ്പുകൾ മാളത്തിൽ നിന്നും ഇറങ്ങാൻ സാധ്യത കൂടുതലാണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു .സർപ്പ ആപ്പിൽ  ബന്ധപ്പെട്ടാൽ വനം വകുപ്പ് അംഗീകരിച്ചിട്ടുള്ള ജീവനക്കാരുടെ സേവനം ലഭ്യമാകും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top