Kerala

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായി അമേരിക്ക. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് തകർത്തത്

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായി അമേരിക്ക. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് തകർത്തത്.

ഇറാൻ അമേരിക്കയുടെ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലെ അമേരിക്കയുടെ സൈനിക താവളത്തിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രത്യാക്രമണം നടത്തി.

കുവൈറ്റ്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. എല്ലാ കപ്പലുകളിലെയും ജീവനക്കാരെ ഒഴിപ്പിക്കാൻ ഇറാൻ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top