Kerala

കോട്ടയം ഏറ്റുമാനൂർ ചിറക്കുളത്തിൽ കുളിക്കാനിറങ്ങിയ പാമ്പാടി, മീനടം സ്വദേശി മുങ്ങി മരിച്ചു

കോട്ടയം ഏറ്റുമാനൂർ ചിറക്കുളത്തിൽ കുളിക്കാനിറങ്ങിയ പാമ്പാടി, മീനടം സ്വദേശി മുങ്ങി മരിച്ചു.ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡ് സമീപമുള്ള കുളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് കുളിക്കാനിറങ്ങിയ മീനടം , മാളികപ്പടി , കളരിക്കൽ ഭാഗത്ത് ജോജു (39) ആണ് മുങ്ങി മരിച്ചത് .

ഇന്ന് പെയിന്റ് പണിക്കായി പിറവം ആരകുന്നത്തു പോകുന്ന വഴിയാരുന്നു, ജോജു ചിറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വഴി മുങ്ങി പോകുകയിരുന്നു..
പിന്നിട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.പ്രാഥമിക ശരീര പരിശോധന പൂർത്തിയാക്കി .മരണത്തിൽ ദുരൂഹതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top