പ്രളയ ജലം പൊയ്പോയി .പാലായിൽ ഇന്ന് ജന പ്രളയം സൃഷ്ട്ടിക്കും ;വരുന്നത് അഭ്രപാളികളിൽ ഹരം സൃഷ്ട്ടിച്ച താര സുന്ദരികളാണ് പാലായുടെ മണ്ണിൽ എത്തിച്ചേരുന്നത് .പാലായിൽ ചെമ്മണ്ണൂർ ജൂവലറിയുടെ ഉദ്ഘാടനത്തിനാണ് പ്രശസ്ത നടി സ്വാസിക എത്തുന്നത്.കഴിഞ്ഞ രണ്ട് മാസമായി കെ എസ് ആർ ടി സി ബിൽഡിങ്ങിൽ തകൃതിയായി നിർമ്മാണ ജോലികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു.ലേലം കൊള്ളാൻ ആളില്ലാതിരുന്ന അവസ്ഥയിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് കെട്ടിടം ലേലം കൊണ്ടപ്പോൾ കെ എസ് ആർ ടി സി ക്കും അതൊരു ആശ്വാസമായി.അതുകൊണ്ടു തന്നെ ഈ ഭാഗത്ത് ബിസിനസ് ഹബ്ബായി വളരുമെന്നാണ് വ്യാപാരികളും അഭിപ്രായപ്പെടുന്നത്.

പുളിമൂട്ടിൽ സിൽക്സും ;ഇടിമണ്ണിക്കൽ ജൂവലറിയും വന്നപ്പോൾ തന്നെ ളാലം ഭാഗത്തിന്റെ കിഴക്കോട്ട് ജന നിബിഡമാവാൻ തുടങ്ങി .കിഴതടിയൂർ പള്ളി വന്നപ്പോൾ മുതലാണ് ഈ ഭാഗത്ത് ആളനക്കവും ;ബിസിനസും വർദ്ധിച്ചത്.കാർമ്മൽ ആശുപത്രിയും ഈ ഭാഗത്തിന്റെ സജീവത വർധിപ്പിച്ചു.തുടർന്ന് രാത്രി തട്ട് കടയും വന്നപ്പോൾ പാലായുടെ ഹൃദയം വളരുകയായിരുന്നു .ഹണിറോസ് ഇതിനു മുൻപ് പാലായിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് .പയ്യപ്പള്ളിൽ ഡിജിറ്റൽസിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തുന്നത് .സ്റ്റേഡിയം ജങ്ഷനിലുള്ള പയ്യപ്പളളിൽ മൊബൈൽ ഷോപ്പ് ഉടമയായ സുനിൽ പയ്യപ്പള്ളിയുടെ മേൽനോട്ടത്തിൽ നവീകരണം പൂർത്തിയാക്കിയിരുന്നു . പാലായിലെ മൊബൈൽ ഫോൺ വിൽപ്പനയുടെ കുലപതിയാണ് പയ്യപ്പള്ളി ഡിജിറ്റൽസിന്റെ ഉടമയായ സുനിൽ പയ്യപ്പള്ളി.പൊതു പ്രവർത്തന രംഗത്തും സജീവമായി ഉണ്ട് ഈ ചെറുപ്പക്കാരൻ .ബോബി ചെമ്മണ്ണൂരിനെ പോലെ തൊടുന്നതെല്ലാം വിജയം കൊണ്ടുവരുന്ന ഒരാളാണ് സുനിൽ പയ്യപ്പള്ളി.

ചെമ്മണ്ണൂർ ജൂവലറി ഉദ്ഘാടനത്തിനായി സിനിമാ സ്വാസിക എത്തുമ്പോൾ അവരെക്കാളും ശ്രദ്ധ പിടിച്ചു പറ്റുന്നത് ചെമ്മണ്ണൂർ ജൂവലറിയുടെ ഉടമയായ ബോബി തന്നെയാണ് .മാധ്യമങ്ങളിലെ സജീവതയാണ് അദ്ദേഹത്തെ ശ്രദ്ധേയനാകുന്നത് .തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബോബി ചെമ്മണ്ണൂരിന്റെ കടന്നു വരവ് പാലായിലെ വ്യാപാര രംഗത്ത് സജീവത പടർത്തുമെന്ന കാര്യത്തിൽ തർക്കമില്ല .ഇപ്പോൾ തന്നെ പ്രചാരണ രംഗത്ത് വൻ മുന്നേറ്റമാണ് അവർ നടത്തിയിരിക്കുന്നത്.പാലാ പട്ടണത്തിനാണ് അതിന്റെ ഗുണവും ലഭിക്കുക .

താരസുന്ദരിമാർ ഉദ്ഘാടനങ്ങളുമായി അരങ്ങ് തകർക്കുമ്പോൾ താരങ്ങളല്ലാത്ത സുന്ദരിമാരും ഇന്ന് പാലായിൽ അരങ്ങ് തകർക്കുകയാണ്.ചെയർപേഴ്സണായി വാഴും എന്ന് ഉറപ്പുള്ള മായാ രാഹുലും ;അങ്ങനെയങ് വിട്ടു കൊടുക്കില്ലെന്ന് വെല്ലുവിളിച്ചു കൊണ്ട് പോരിനിറങ്ങിയിരിക്കുന്ന റിയാ ചീരംകുഴിയും ജനകീയ ശ്രദ്ധ നേടിക്കഴിഞ്ഞു.മായയ്ക്ക് 16 കൗൺസിലർമാരുടെ പിന്തുണയും ;റിയയ്ക്ക് പത്ത് കൗൺസിലർമാരുടെ പിന്തുണയുമാണ് ലഭിക്കുമെന്ന് പൊതുവെ കരുതുന്നത് .അട്ടിമറികൾ ഉണ്ടാവുമോ എന്നും നിരീക്ഷകർ ഉറ്റു നോക്കുന്നുണ്ടെങ്കിലും ;ബിജു മാത്യൂസ് എന്ന വിമത കോൺഗ്രസുകാരന്റെ നിലപാടും നിർണ്ണായകമാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ