Kottayam

എരിയുന്ന പന്തവുമായി യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മുഹമ്മദ് അലി ജിന്നയുടെയും കോലം കത്തിച്ചു

കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ അഭിമാനമായ വന്ദേ മാതര ഗാനത്തെ പോലും ജമാഅതെ ഇസ്ലാമിക്ക് അടിമപ്പെട്ട് അപമാനിക്കുന്ന നിലപാടാണ് കേരള മുഖ്യമന്ത്രിയുടേത് എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല.വന്ദേ മാതര ഗാനത്തെ അപമാനിച്ച കേരള സർക്കാരിന്റെ സമീപനത്തിനെതിരെ യുവമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഒഴികെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം വന്ദേമാതര ഗാനം പൂർണമായി ആലപിച്ചു.കോൺഗ്രസ് ആസ്ഥാനത്തും വന്ദേമാതര ഗാനം പൂർണമായി ആലപിച്ചു.അവിടെയും ദേശീയഗീതത്തെ അപമാനിക്കാനാണ് കോൺഗ്രസ് പ്രസിഡന്റ് മാലികാർജുൻ ഗാർഗെയും സോണിയ ഗാന്ധിയു ശ്രമിച്ചത്. വിവാദമായപ്പോൾ വിചിത്രമായ ന്യായീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഇവർക്ക് മുഹമ്മദ് അലി ജിന്നയുടെ ബാധകൂടിയത് ആകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവമോർച്ച ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ശ്രീഹരി ഗോപിനാഥ് അദ്ധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ്,ബിജെപി മീഢിയ കണ്‍വീനര്‍ സതീശ് ചന്ദ്രന്‍ മാസ്റ്റര്‍, യുവമോര്‍ച്ചജില്ലാ ഉപാദ്ധ്യക്ഷന്മാരായ ഹരികൃഷ്ണന്‍ ളാക്കാട്ടൂര്‍ , വൈശാഖ് ഇടമുറി എന്നിവർ നേതൃത്വം നൽകിയ പന്തംകൊളുത്തി പ്രകടനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മുഹമ്മദ് അലി ജിന്നയുടെയും കോലം കത്തിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top