മുഖ്യമന്ത്രി വിഡി സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം.

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ,ഭരണ സമിതി അംഗം സി.മനോജ്;മനോജ് ബി നായർ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

നേന്ത്രപ്പഴം കൊണ്ട് മുഖ്യമന്ത്രിക്ക് തുലാഭാരവഴിപാടും നടത്തി. 69 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു. ആയതിന്റെ തുകയായ 3550 രുപ ക്ഷേത്രത്തിൽ അടച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.