കോട്ടയം : ജില്ലാ കളക്ടർ നൽകുന്ന പ്രത്യേക അവധി ദിവസങ്ങളിലും ,പ്രകൃതി ദുരന്ത നാളുകളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . കാലവർഷക്കെടുതിയും പ്രകൃതി ക്ഷോഭവും മൂലം സ്കൂളുകൾക്കും കോളേജുകൾക്കും അവധി കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുവെന്നും പഠന ഭാരം കൂട്ടുന്നുവെന്നും ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ ചൂണ്ടിക്കാട്ടി.

ഈ അധ്യയന ദിവസങ്ങളിൽ കുട്ടികളുടെ പാഠ്യ ഭാഗങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞപക്ഷം കുട്ടികൾക്ക് സാധാരണഗതിയിൽ ബുദ്ധിമുട്ടുള്ള പാഠ്യ വിഷയങ്ങളുടെയെങ്കിലും ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഔസേപ്പച്ചൻ ഓടയ്ക്കൽ,മൻസൂർ പുതിയവീട്ടിൽ, മധു ടി തറയിൽ ,അനസ് ബി, മനോജ് പുളിക്കൽ , ജോൺ കാട്ടുപറമ്പിൽ ,ലുക്കാ പി ജെ, സരുൺ മാടാത്തെറ്റു , സുധീഷ് പഴനിലത്തു,ജിജി ദാസ് , ജോസ്കുട്ടി പഴുകുന്നേൽ, സുനു പണിക്കർ ,കൃഷ്ണകുമാർ, സതീഷ്ബാബു, , ഫാസിൽ പതാലിൽ, ഹരികൃഷ്ണൻ താമരശ്ശേരിയിൽ, ജയകുമാർ ശ്രീവത്സം ,വിഷ്ണു എം കെ ,പ്രശാന്ത് സോമൻ , ഷിനോ വി ഐസക്, നവാസ് പുത്തൻപുരക്കൽ, ബിനോയി തോമസ്, തുടങ്ങിയവർ സംസാരിച്ചു.