Kerala

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ . പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി.

വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. കെലീറ്റ ജോർജ് , പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ എന്നിവർ നേതൃത്വം നൽകി വരുന്നു.

എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്തസമ്മർദ്ദം , ഷുഗർ പരിശോധനകളും നടത്തി. പ്രളയത്തെ തുടർന്ന് മരുന്നുകൾ നഷ്‌ടപ്പെട്ടവർക്കും അത്യാവശ്യ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top