മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ടൗണിന് സമീപമുള്ള ചെക്ക് ഡാമിലെ ചെളിയും എക്കലും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മൂന്നിലവ് മണ്ഡലം UDF കമ്മിറ്റി സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നും MLA മാണി സി കാപ്പനും നിവേദനം നൽകി.

എല്ലാ കാലവർഷവും മൂന്നിലവ് ടൗണിലും സമീപ പ്രേദേശത്തും പഞ്ചായത്ത് ഓഫീസിലും വെള്ളം കയറുക പതിവാകുന്നു ഇതിന് ഒരു പരിഹാരം ഉണ്ടാകുവാൻ ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് UDF നേതൃത്വം നിവേദനം നൽകി UDF ചെയർമാൻ ഷൈൻ പാറയിൽ കോൺവീനർ ബിജു ചിറയാത്ത്.

സെക്രട്ടറി ഉണ്ണി മുട്ടത്തു പാർലമെന്ററി പാർട്ടി ലീഡർ ചാർളി ഐസക്, ജനപ്രതിനിധികളായ ഷൈസ് ജോസഫ് ,ബിന്ദു സെബാസ്റ്റ്യൻ ,ജോഷി ജോഷുവ ,സ്റ്റാൻലി മാണി ,ബെന്നി മറ്റം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്