Kerala

കോട്ടയം ജില്ലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്ക് അടിയന്തിരാശ്വാസം നൽകുന്നതിന് കേന്ദ്ര -സംസ്ഥാന ഗവൺമെൻ്റുകൾ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് എൻ.സി.പി.(എസ് പി)

കോട്ടയം:ജില്ലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്ക് അടിയന്തിരാശ്വാസം നൽകുന്നതിന് കേന്ദ്ര -സംസ്ഥാന ഗവൺമെൻ്റുകൾ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് എൻ.സി.പി.(എസ് പി) കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

വെള്ളപ്പൊക്കത്തിൽ വീടും ,കൃഷിയും, വസ്തുവകകളും നഷ്ടപ്പെട്ടവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ മാസങ്ങൾ എടുക്കുമെന്നും
ഗവൺമെൻ്റിൻ്റെഅടിയന്തിര സഹായം അനിവാര്യമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത എൻ.സി.പി( എസ്.പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. കെ. ആർ. രാജൻ പറഞ്ഞു.

കോട്ടയം പടിഞ്ഞാറേക്കര ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി . ഏ . താഹ അദ്ധ്യക്ഷത വഹിച്ചു.
എൻ. സി.പി (എസ്. പി) നേതാക്കളായ ബഷീർ തേനമ്മാക്കൽ, ബാബു കപ്പക്കാലാ, അഫ്സൽ മഠത്തിൽ,കുഞ്ഞുമോൻ വെള്ളഞ്ചി, രാധാകൃഷ്ണൻ ഓണമ്പള്ളി, മാത്യു പാമ്പാടി, സാദത്ത് കളരിക്കൽ,വൈശാഖ് വൈക്കം, ബിനു അതിരമ്പുഴ, എൻ.സി.ചാക്കോ,റെജിമോൻ സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top