കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍. വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ് പറഞ്ഞു.

ആകെ 1086.21 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5827 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. ഇവിടെ 1295 കര്‍ഷകരുടെ 617.26 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കില്‍ 687 കര്‍ഷകരുടെ 291.83 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ.

മറ്റു ബ്ലോക്കുകളിലെ കൃഷിനാശത്തിന്റെ വിവരങ്ങള്‍ ചുവടെ:(ബ്ലോക്ക്, കൃഷി നാശമുണ്ടായ സ്ഥലവിസ്തൃതി, കര്‍ഷകരുടെ എണ്ണം, തുക എന്ന ക്രമത്തില്‍)
ഈരാറ്റുപേട്ട: 23.33 ഹെക്ടര്‍, 1183 കര്‍ഷകര്‍, 106.82 ലക്ഷം
വൈക്കം: 23.58 ഹെക്ടര്‍,575കര്‍ഷകര്‍,164.28 ലക്ഷം
മാടപ്പള്ളി: 10.04 ഹെക്ടര്‍,137കര്‍ഷകര്‍,45.73 ലക്ഷം
കാഞ്ഞിരപ്പള്ളി: 5.98 ഹെക്ടര്‍,289 കര്‍ഷകര്‍,33.15 ലക്ഷം
പള്ളം: 8.30 ഹെക്ടര്‍,187കര്‍ഷകര്‍,17.71 ലക്ഷം
പാമ്പാടി: 37.90 ഹെക്ടര്‍,616കര്‍ഷകര്‍, 22.57 ലക്ഷം
ഉഴവൂര്‍: 39.54 ഹെക്ടര്‍,206 കര്‍ഷകര്‍, 31.33 ലക്ഷം
ളാലം: 17.75 ഹെക്ടര്‍,248 കര്‍ഷകര്‍, 58.90 ലക്ഷം
വാഴൂര്‍: 10.70 ഹെക്ടര്‍,404 കര്‍ഷകര്‍, 60.52 ലക്ഷം