
കേരള എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ,കൂടാതെ ഓണക്കാല സ്പെഷ്യൽ ഡ്രൈവ് എന്നിവയോടാനുബന്ധിച്ചു കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ആനന്ദരാജ് ബി യുടെ നേതൃത്വത്തിൽ ഇന്ന് പുലർകാലം മുതൽ തുടങ്ങിയ പട്രോളിംഗിനിടെ വേളൂർ വില്ലേജിൽ പതിനാറിൽ ചിറ കരയിൽ തിരുവാതുക്കൽ -പതിനാറിൽ ചിറ റോഡിൽ കേച്ചൻ മുക്കിൽ ജംഗ്ഷനിൽ ടി റോഡിന്റെ വലതരുകിൽ വെച്ച് വേളൂർ വില്ലേജിൽ കാരാപ്പുഴ കരയിൽ എഴുത്തുപള്ളിച്ചിറ വീട്ടിൽ കുട്ടപ്പൻ മകൻ അജിത് കുമാർ ഇ കെ എന്നയാളെ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 ലിറ്റർ വിദേശ മദ്യവുമായി ടി സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു.

ഡ്രൈ ഡേ ലക്ഷ്യമാക്കി വിദേശ മദ്യം സൂക്ഷിച്ചു വെച്ച് വില്പന നടത്തി വന്നിരുന്ന ഇയാൾ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.വളരെ കരുതലോടെ പിടി കൊടുക്കാതെ ഇത്തരത്തിൽ അനധികൃത മദ്യ വില്പന നടത്തി വന്നിരുന്ന ഇയാളെ തന്ത്രപരമായാണ് എക്സൈസ് സംഘം കുടുക്കിയത്.
പാർട്ടിയിൽ പ്രിവന്റീവ് എക്സൈസ് ഓഫീസർ (ഗ്രേഡ് ) മാരായ ശ്യാംകുമാർ പി എസ്, പ്രസീത് പി പി , സിവിൽ എക്സൈസ് ഓഫീസർ ദിബീഷ് കെ സി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പങ്കെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്