Kerala

കാലാവസ്ഥ മുന്നറിയിപ്പ്: എല്ലാവരുടെയും ഫോണിൽ അലാറമടിച്ചു ,പിന്നെ ശബ്ദ സന്ദേശവും ലഭിച്ചു :ജാഗ്രത പാലിക്കുക

പുറപ്പെടുവിച്ച സമയവും തീയതിയും 01.00 AM; 03/08/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം (റെഡ് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് വെളുപ്പിന് 1.30 എല്ലാവരുടെയും മൊബൈലിൽ അലാറമടിക്കുകയും ,ശബ്ദ സന്ദേശം ലഭിക്കുകയും ചെയ്തു .എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ശബ്ദ സന്ദേശവും അയച്ചിട്ടുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top