Kerala

രണ്ടാറ്റുമുന്നിയിൽ ജല നിരപ്പുയർന്നാൽ 3 മണിക്കൂറിനുള്ളിൽ പാലായിൽ വെള്ളം കയറും ;രണ്ടാറ്റുമുന്നിയിൽ ജല നിരപ്പ് താണു

പാലാ :മേലുകാവ് ,മൂന്നിലവ് പഞ്ചായത്തുകളെ വേർ തിരിക്കുന്ന തൊടാണ്  രണ്ടാറ്റുമുന്നി.പാലത്തിന്റെ ഒരു കര മൂന്നിലവ് പഞ്ചായത്തും ;മറുകര മേലുകാവ് പഞ്ചായത്തും ആണ്.ഇന്ന് വെളുപ്പിന് ഈ പാലത്തിനു മുകളിലൂടെയായിരുന്നു മലവെള്ളം ഇരച്ചെത്തിയത്.

ഹുങ്കാരവ ശബ്ദത്തോടെ മലവെള്ളം കൂലം കുത്തി ഒഴുകിയപ്പോൾ നാട്ടുകാർ പറന്നു വിറച്ചു .ദൂരെ നിന്ന് നോക്കിയപ്പോൾ രണ്ടാറ്റുമുന്നി പാലം കാണുന്നില്ല .അടയാളങ്ങൾ വച്ച് നീക്കിയപ്പോൾ പലതിന്റെയും രണ്ടാൾ പൊക്കത്തിലാണ് മലവെള്ളം ഒഴുകുന്നത് .ഉടനെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു ,വേഗം എത്തിയ പോലീസുകാർ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി .

രണ്ടാറ്റുമുന്നിയിൽ വെള്ളം ഉയർന്നാൽ മൂന്നു നാലു മണിക്കൂറിനുള്ളിൽ പാലായിൽ വെള്ളം കയറി തുടങ്ങും ;അങ്ങനെയാണ് വെളുപ്പിന് നാലു മണിക്ക് പാലാ മുന്നണിയിൽ വെള്ളം കയറാൻ തുടങ്ങിയത് .ഇപ്പോൾ രണ്ടാറ്റുമുന്നിയിൽ ശാന്തമാണ് .അത് നാലു മണിക്കൂറിനുള്ളിൽ പാലായിലും പ്രതിഫലിക്കും .റോഡുകളിലൊക്കെ കെ എസ് ഇ ബി യുടെ പോസ്റ്റുകൾ തകർന്നു കിടക്കുകയാണ് .വൈദ്യുതി ബന്ധങ്ങളും നിശ്ചലമാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top