Kerala

വെള്ളപ്പൊക്കത്തിൽ കോഴിഫാമിൽ വെള്ളം കയറി 2500 കോഴികൾ ചത്തു :സംഭവം പാലാ പാറപ്പള്ളിയിൽ

പാലാ :വെള്ളപ്പൊക്കത്തിൽ കോഴിഫാമിൽ വെള്ളം കയറി 2500 കോഴികൾ ചത്തു പൊങ്ങി .കഴിഞ്ഞ 18 വർഷമായി കോഴിഫാം  നടത്തുന്ന മൂലയ്ക്കൽ വീട്ടിൽ ജിനീഷ് അലക്സിന്റെ കോഴിയാണ് മലവെള്ള പാച്ചിലി ചത്ത് പൊങ്ങിയത് .

വെളുപ്പാൻ കാലത്ത് വെള്ളം ഇരച്ചു കയറുകയായിരുന്നെന്നു ജിനീഷ് കോട്ടയം മീഡിയയോട് പറഞ്ഞു .40 ദിവസം പ്രായമായ കോഴികളെ മാറ്റുവാൻ യാതൊരു മാർഗ്ഗവുമില്ലായിരുന്നു .

കഴിഞ്ഞ 25 വർഷമായി വെള്ളക്കെട്ട് ഇല്ലാത്ത പ്രദേശമായിരുന്നു ഈ ഭാഗം .പാട്ടുപാറ ഭാഗത്താണ് കോഴിഫാം സ്ഥിതി ചെയ്യുന്നത് .സ്ഥലം എം എൽ എ ;ത്രിതല പഞ്ചായത്തു അധികാരികൾ എന്നിവരെയൊക്കെ സംഭവം വിളിച്ചറിയിച്ചിട്ടുണ്ട് എന്ന് ജിനീഷ് കോട്ടയം മീഡിയയോട് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top