തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്.

തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം നടന്നത്. എംഎല്‍എയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.

കാലപ്പഴക്കം കൊണ്ടാണ് ത്രാസിന് ബലക്ഷയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം .തുടർന്ന് എം എൽ എ മുൻ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികൾ പൂർത്തിയാക്കി.