Kerala

ധർമേന്ദ്ര പ്രാധാന്റെ രാജി ആവശ്യപ്പെട്ട് കോട്ടയത്ത് നടക്കുന്ന നിരാഹാര സമരം  ഡോ. സെലിൻ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു 

 

കോട്ടയം :നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമമേന്ദ്ര പ്രധാന്റെ രാജി ആവശ്യപെട്ടുകൊണ്ട് ദില്ലിയിൽ സമരം നടത്തി വന്ന കോക്രോച് ജനതാ പാർട്ടിയുടെ യുവാക്കൾക്ക് നേരേ കഴിഞ്ഞ ദിവസം ദില്ലി പോലിസ് നടത്തിയ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ചും സിജെപി യ്ക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ചു കൊണ്ട്  ആം ആദ്‌മി പാർട്ടി കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ നിരാഹാര സമരം നടത്തുകയുണ്ടായി.

ആം ആദ്‌മി പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട്‌  ജോയ് തോമസ് ആനിതോട്ടം അധ്യക്ഷത വഹിച്ച യോഗം ആം ആദ്‌മി പാർട്ടി സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട്‌ ഡോ. സെലിൻ ഫിലിപ്പ് ഉത്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി അഡ്വ . E M സുരേഷ്, മണ്ഡലം പ്രഡിഡന്റുമാരായ ഫ്രാൻസിസ് കൂരോത്ത്, പ്രിൻസ് മാമ്മൂട്ടിൽ, ജേക്കബ് തോപ്പിൽ, ഷിബി കളപുരക്കപറമ്പിൽ, അഡ്വ.അഭിലാഷ് ചെമ്പകശ്ശേരി, ദേവസ്യ തെന്നാട്ടിൽ, ജോൺ വർഗീസും സിന്ധു രാകേഷ് കൂടാതെ ജെയിൻ സി അലക്സ്‌, ജോയ് ചാക്കോ, ജോയ് കളരിക്കൽ, കാപ്പിൽ തുളസി ദാസ് ,ടോമി പാറപ്പുറത്ത് തുടങ്ങിയവർ സംസാരിക്കുകയുണ്ടായി. ‎

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top