Kerala

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ ( ജൂലൈ 20) തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ ( ജൂലൈ 20) തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു.

സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്‍റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top