Kottayam

പാലാ നഗരസഭ :പുറത്തായവർ അകത്തേക്ക് ;അകത്തുള്ളവർ ഈ 21നു പുറത്തേക്ക്

പാലാ :പാലാ നഗരസഭ ചരിത്രം സൃഷ്ടിക്കുകയാണ് . തുടർച്ചയായി നാല് ദിവസം കൗൺസിൽ കൂടിക്കൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ട്ടിച്ചത് .എന്നാൽ പ്രതിപക്ഷവും ഭരണ പക്ഷത്തെ ഒരു വിഭാഗവും ഹാജരാകാത്തതിനാൽ കോറം തികയാതെ മൂന്ന് കൗണ്സിലുകളും പിരിച്ചു വിട്ടു.അണ്ണാൻ  കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ടതില്ല എന്നത് പോലെ ചെയർപേഴ്‌സന്‌ ഇതിൽ യാതൊരു സങ്കോചവും തോന്നിയില്ല .വരുക ,നോക്കിയിരിക്കുക ,പിരിച്ചു വിടുക അത്ര തന്നെ .അവരെപ്പോഴും ഹാപ്പി മൂഡിലാണ് .വരുമ്പോഴും ഹാപ്പി ;പോകുമ്പോഴും ഹാപ്പി.

21 ലെ അവിശ്വാസം പാസ്സാകുമെന്നു ഉറപ്പുള്ളതിനാൽ അവരുടെ മുൻ പ്രസംഗങ്ങൾ ഒക്കെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുമുണ്ട് .മാരത്തൺ കൗൺസിലിലെ ആദ്യ ദിനത്തിൽ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാൻ ചെയർപേഴ്‌സൺ ശ്രമിച്ചെങ്കിലും ആ ചൂണ്ടയിൽ പ്രതിപക്ഷ നേതാവ് കൊത്തിയില്ല .അദ്ദേഹം പറയാനുള്ള മുഴുവൻ കാര്യങ്ങളും പറഞ്ഞെങ്കിലും പിറ്റേ ദിവസം മുതൽ പ്രതിപക്ഷം മാരത്തൺ കൗൺസിലിൽ പങ്കെടുക്കാതെയായി .ഇന്നെലെ കൊണ്ട് അതും തീർന്നു .

കോൺഗ്രസിന്റെ വിപ്പ് വരും ഇപ്പോൾ വരും എന്ന് പ്രചരിപ്പിച്ചെങ്കിലും കോൺഗ്രസിന്റെ ജില്ലാ നേതൃത്വം അതിനു മറുപടി നൽകിയത് പുറത്താക്കിയ കൗൺസിലർ മായയെയും ;മായയുടെ ഭർത്താവ് രാഹുലിനെയും കോൺഗ്രസിൽ തിരിച്ചെടുത്തുകൊണ്ടാണ് .എന്നാൽ മായയ്ക്ക് അടുത്ത നാലര വർഷവും സ്വതന്ത്ര ആയി തന്നെ നില കൊള്ളേണ്ടി വരുമെങ്കിലും അത് സാങ്കേതികമാണ് .എന്നാൽ ഇപ്പോൾ തന്നെ അവർ കോൺഗ്രസുകാരിയെ പോലെയാണ് നിലകൊള്ളുന്നത് .കഴിഞ്ഞ ആഴ്ചകളിലെ വലിയൊരു സംഭവമായ ഓപ്പറേഷൻ അനന്തപുരിയിൽ  അവർ സജീവമായി കോൺഗ്രസുകാരോടൊപ്പം നിലകൊണ്ടിരുന്നു.

ആ ഓപ്പറേഷൻ അനന്തപുരിയിലാണ് എല്ലാത്തിനും ക്ലിയറൻസ് ലഭിച്ചത് .കോൺഗ്രസ് വിപ്പ് നൽകും വിപ്പ് നൽകും എന്ന് പ്രചരിപ്പിച്ചവർക്കുള്ള കനത്ത പ്രഹരമാണ് ഇന്ന് ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ് നൽകിയിരിക്കുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top