
സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത പവർകട്ടിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.എം നേതാവുമായ വി. ശിവൻകുട്ടി.

“പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും, ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ!’ഫേസ്ബുക്കിൽ പങ്കുവെച്ച ഈ ഒറ്റ വരി കുറിപ്പിലൂടെയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെയും സംസ്ഥാന സർക്കാരിനെയും ശിവൻകുട്ടി ട്രോളിയത്.
മൺസൂൺ കാലത്തും ജനങ്ങൾ കടുത്ത ചൂടിൽ വെന്തുരുകുമ്പോൾ, രാത്രികാലങ്ങളിൽ ഏർപ്പെടുത്തുന്ന അപ്രഖ്യാപിത പവർകട്ടാണ് ശിവൻകുട്ടിയുടെ പരിഹാസത്തിന് കാരണമായത്.