Kerala

പാലാ പൂവരണി കഞ്ചാവ് വേട്ട: പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

 

​പാലാ: പൂവരണിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയായ ‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.

​കഴിഞ്ഞ ജൂൺ 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ സ്വദേശിയായ ജിജോയുടെ പൂവരണിയിലുള്ള വീടിന് സമീപത്തുനിന്നുമാണ് രണ്ട് കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തത്.

പാലാ എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. കേസിൽ അറസ്റ്റിലായ പ്രതിയുമായി വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top