Kottayam

പാലാ നഗരസഭയിലെ തുടർച്ചയായ കൗൺസിൽ യോഗങ്ങളിലെ രണ്ടാം ദിവസമായ ഇന്ന് കോറം തികയാതെ മാറ്റിവച്ചു

പാലാ നഗരസഭയിൽ തുടർച്ചയായ നാലു ദിവസത്തെ കൗൺസിൽ യോഗത്തിൽ രണ്ടാം ദിവസമായ ഇന്ന് കോറം തികയാതെ കൗൺസിൽ യോഗം മാറ്റി വച്ച് .ഇന്നലെയുണ്ടായ സജീവത ഇന്നും നിലനിർത്താമെന്ന ഭരണ പക്ഷത്തെ ഒരു വിഭാഗത്തിന്റെ തന്ത്രം കലെ കൂട്ടി മനസിലാക്കിയ മറുചേരി ഇന്ന് മാറി നിൽക്കുവാൻ  തീരുമാനിക്കുകയായിരുന്നു .

ജോസഫ് ഗ്രൂപ്പിലെ സിജി ടോണി ;സോണിയ ചിറ്റേട്ട് ;ബിജു വരിക്കയാനി  എന്നിവരും കെ ഡി പി യിലെ പ്രിൻസി സണ്ണിയും ;ബിജു പുളിക്കക്കണ്ടം ;ദിയാ  പുളിക്കക്കണ്ടം ;കോൺഗ്രസിലെ സെബാസ്ററ്യൻ പനയ്ക്കൽ എന്നീ  ഏഴു പേരാണ് ഭരണ പക്ഷത്ത് നിന്ന് പങ്കെടുത്തത് .ഭരണപക്ഷത്തെ ടോണി തൈപ്പറമ്പിൽ ;ലിസിക്കുട്ടി മാത്യു ;ബിജു മാത്യൂസ് ;മായാ രാഹുൽ ;രജിത പ്രകാശ് എന്നിവരും ഹാജരായില്ല .അതേസമയം ദിയയുടെ അച്ഛൻ ബിനു പുളിക്കക്കണ്ടവും ഹാജരായിരുന്നില്ല .

പ്രതിപക്ഷത്തെ 10 കേരളാ കോൺഗ്രസ് എം കാരും  രണ്ടു സിപിഎം കാരും  ഹാജരായില്ല .അങ്ങനെ കോറം തികയാത്തതിനാലാണ് കൗൺസിൽ മാറ്റിവച്ചത് .ഇന്നലെ നടന്നത് പോലെയുള്ള കൗൺസിൽ ഇനി പ്രതിപക്ഷം പ്രതീക്ഷിക്കുന്നില്ല .21 ആം തീയതി വരെ ഭരണ പക്ഷത്തെ അഭിപ്രായ ഭിന്നത തന്ത്ര പൂർവം മുതലെടുക്കുക എന്നതാണ് പ്രതിപക്ഷ തന്ത്രം .ഇന്നലെ പ്രതിപക്ഷത്തെ പ്രകോപിതരാക്കാനുള്ള ചെയർപേഴ്‌സന്റെ തന്ത്രം മനസിലാക്കിയ പ്രതിപക്ഷ നേതാവ് ആ വെട്ടിൽ വീഴാതെ ഒഴിഞ്ഞു മാറി .21 വരെ മെല്ലെ പോക്ക് എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട് .നാളെയും ,നാളെ കഴിഞ്ഞു കൗൺസിൽ യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top