പാലാ:പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കാർഷിക നഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷനും അഗ്രോ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് സമാപിച്ചു. സീറോ മലബാർ സഭയുടെ സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കത്തോലിക്കാ കോൺഗ്രസ്, പിതൃവേദി എന്നീ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംരംഭക വികസന സംഗമത്തിൽ പി.എസ്.ഡബ്ളിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.

ഫെഡറേഷൻ രക്ഷാധികാരി ഫാ. ജോസഫ് മണ്ണനാൽ ഉദ്ഘാടനം ചെയ്തു. പി.എസ്.ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ , ഫെഡറേഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പേണ്ടാനത്ത് , പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ,പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, അകലക്കുന്നം അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഫിലിപ്പ് ജോൺ ,പാലാ ഹരിതം എഫ്. പി.ഒ ചെയർമാൻ തോമസ് മാത്യു മണ്ഡപത്തിൽ,മുഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ് മാനേജർ രാജു മാത്യു പറഞ്ഞാട്ട് , കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, പിതൃവേദി പ്രസിഡന്റ് സജിമോൻ നാഗമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. രൂപതാ സംരംഭമായ സാൻതോം ഫുഡ് ഫാക്ടറിയുടെ പാലനോവ ഫുഡ്സിന്റെയും കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ കാൻവേ റമ്പുട്ടാ ന്റെയും വിപണനോദ്ഘാടനവും തദവസരത്തിൽ നടന്നു.

സർക്കാരിൽ നിന്ന്ലഭിക്കാവുന്ന സബ്സിഡിയോടു കൂടിയ വായ്പകൾ , ഗ്രാന്റുകൾ, സാങ്കേതിക വിദ്യകൾ, പരിശീലനപരിപാടികൾ, വിപണന സൗകര്യങ്ങൾ, സ്മാം പദ്ധതി പ്രകാരം കാർഷിക യന്ത്രങ്ങൾക്കുള്ള എൺപതു ശതമാനം സബ്സിഡി ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഗമത്തിൽ വിശദീകരിച്ചു. ഫെഡറേഷന്റെയും കമ്പനിയുടയും ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ , ജെയ്മോൻ പുത്തൻപുരയ്ക്കൽ, ജോസ് തോമസ് കളരിക്കൽ , ടോം ജേക്കബ് ആലയ്ക്കൽ,ജോർജുകുട്ടി കുന്നപ്പിളളിൽ , തോമസ് കൈപ്പൻ പ്ലാക്കൽ, സുരേഷ് കുന്നേലെമുറി, ടോമി മുടന്തിയാനി, ടോമി തോമസ്, സെബാസ്റ്റ്യൻ ആരുച്ചേരിൽ , ജോസ് ഓലിയ്ക്കതകടിയിൽ, ജോസ് മാത്യു, ബെന്നി തോലാനിക്കൽ , ജോസഫ് തോമസ്, മിനി ജോസ് , എൽസമ്മ ജോസ് , ആൻസി ബെന്നി, മിനി ജോണി തുടങ്ങിയവർ നേതൃത്വം കൊടുത്തു.