Kerala

മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകൾ അൽഫോൻസാ സന്നിധിയിൽ എത്തി പ്രാർത്ഥനാ നിരതരായി

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ എത്തി മികച്ച വിജയത്തിന് നന്ദി പ്രകാശിപ്പിക്കുകയും പുതിയ സ്കൂളിലെ തങ്ങളുടെ പഠനപ്രവർത്തനങ്ങൾ വിജയകരമാകുന്നതിന് മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. 1932-33 കാലഘട്ടത്തിൽ അൽഫോൻസാമ്മ അധ്യാപികയായിരുന്ന വാകക്കാട് സ്കൂളിനോട് ചേർന്ന് അൽഫോൻസാമ്മ പഠിപ്പിച്ചിരുന്ന ക്ലാസ് മുറിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചിരിക്കുന്ന അൽഫോൻസാ കളരിയിലാണ് കുട്ടികൾ പ്രാർത്ഥനാപൂർവ്വം എത്തിയത്.

വി. അൽഫോൻസാമ്മയിൽ വിളങ്ങി നിന്നിരുന്ന ദൈവാശ്രയബോധവും ലാളിത്യവും ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഏതൊരു കുട്ടിയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചുകൊണ്ട് സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണംന്താനം പറഞ്ഞു. പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ജീവിതത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കും കരുതലും കാരുണ്യവുമാണ് വി. അൽഫോൻസാമ്മ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ, പിടിഎ പ്രസിഡൻ്റ് ടോമി മാറാമറ്റം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവരുടെ നേതൃത്വത്തിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top