Crime

ഗുജറാത്തില്‍ മുന്‍ ആംആദ്മി സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇരുപത്തിമൂന്നുകാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

രാജ്‌കോട്ടിലെ വാടക ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജെറ്റ്പൂര്‍ ടൗണിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി.

ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ യുവതിയുടെ ലിവ് ഇന്‍ പങ്കാളി അവരെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

നന്ദിനി ബോസമിയ എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ അസ്‌ലം ഹുസൈന്‍ സമ എന്ന വിവാഹിതനായ യുവാവിനൊപ്പം ലിവിങ് റിലേഷനിലായിരുന്നു.

ഇയാള്‍ ജുനാഗഡിലുളള തന്റെ ഭാര്യയെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നത് നന്ദിനിയ്ക്ക് വിഷമമുണ്ടാക്കിയിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നന്ദിനി മരിക്കുന്നതിന് മുന്‍പുളള ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകളുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top