ആരോഗ്യവകുപ്പില്‍ കസേരകളി തുടരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റ അനുകൂല വിധി നേടിയ ഡോ കെ ജെ റീന രണ്ടാംദിനവും ഡിഎച്ച്എസ് ഓഫീസിലെത്തി. തനിക്ക് ജോലി ചെയ്യാന്‍ പ്രത്യേക സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഡോ. റീന പറഞ്ഞു.

ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം നിലവില്‍ പ്രധാനപ്പെട്ടൊരു ഘട്ടമാണ് നിലവിലെന്നും ആ സമയത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റീന പറഞ്ഞു.

ഒരു കല്ലുകടിയായി ഇടയില്‍ കയറി കുത്തി തിരുകാന്‍ താനില്ലെന്നും അവര്‍ വ്യക്തമാക്കി. ഇനിക്ക് ഒരുപാട് പെന്റിംഗ് വര്‍ക്കുകള്‍ ഉണ്ട്. അതൊക്കെ പൂര്‍ത്തിയാക്കുക എന്നുള്ളതാണ്.

ആരോഗ്യ വകുപ്പ് എന്നത് നീണ്ട് പരന്നു കിടക്കുന്ന ഒരു വകുപ്പാണ്. ഏതൊരു ജീവനക്കാരനും ചെയ്യുന്ന ചെറിയ ജോലിയും അവിടെ പ്രധാനപ്പെട്ടതാണ് – അവര്‍ പറഞ്ഞു.