Kerala

പ്രീ സ്കൂളിൻറെ തുറന്നു കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

ആലുവ : പ്രീ സ്കൂളിൻറെ തുറന്നു കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസ്സ് വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി ഓടിയെത്തുന്നത് കണ്ട് മിനി ലോറി ഡ്രൈവറാണ് ഹോണടിച്ച ശേഷം ഓടിയിറങ്ങി കുട്ടിയെ മാറ്റിയത്.

ആലുവ എടയപ്പുറം റോഡിൽ ഇന്നലെ രാവിലെ 10.30 യോടെസംഭവം ഉണ്ടായത്.തോട്ടു മുഖത്തുനിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്.

റോഡരികിലെ നഴ്സറിയിൽ നിന്നും കുട്ടി റോഡിലേക്ക് ഓടിയത് ഈ സമയം അതിലെ വരികയായിരുന്ന ചരക്ക് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു . കുട്ടിയെ കണ്ടു വണ്ടി നിർത്തി വണ്ടിയിലുണ്ടായിരുന്ന വർ കുട്ടിയെ സുരക്ഷിതമാക്കിയ ശേഷം ഫോൺ അടിച്ച് ആളെ കൂട്ടി. ഈ സമയവും സ്കൂളധികൃതർ സംഭവം അറിഞ്ഞിരുന്നില്ല.

പെയ്ൻ്റിങ്ങ് ജോലികൾ നടന്നിരുന്നതിനാലാണ് ഗേറ്റ് തുറന്ന് കിടന്നതെന്നാണ് അധികൃതർ പറയുന്നത്.എന്നിരുന്നാലും അധികൃതർ സൂക്ഷിക്കണമായിരുന്നെന്നും ;രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ വിശ്വസിച്ചാണ് കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതെന്നും നാട്ടുകാർ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top