Kerala

കേരള ബജറ്റ്; സലിംകുമാറിന്റെ പേരില്‍ കൊച്ചിയില്‍ സ്മാരകം; ജെ സി ഡാനിയേല്‍ ഫിലിം സിറ്റി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. ജെ സി ഡാനിയേല്‍ ഇന്റര്‍ നാഷണല്‍ ഫിലിം സിറ്റി -ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്.

സിനിമയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കുന്നതിനും ആന്റി പൈറസ് സെല്‍ രൂപീകരിക്കലും ദേശീയ അന്തര്‍ദേശീയ അനുയോജ്യ അന്തരീക്ഷം രൂപപ്പെടുത്തലും പദ്ധതിയിലുണ്ട്.

തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളല്‍, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗംകളി, ഐനിപ്പാട്ട്, ഗോത്രകലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.

ലൈബ്രറി, തിയറ്റര്‍, ആര്‍ട് ഗ്യാലറി, ചരിത്ര മ്യൂസിയം. സാഹിത്യഭാഷാ മ്യൂസിയം, എഴുത്തുകാരുടെയും മറ്റ് പ്രതിഭകളുടേയും ശബ്ദ മ്യൂസിയം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ഇടങ്ങള്‍, വിശ്രമ വേളകള്‍ കുടുംബവുമായി ചെലവഴിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങള്‍, ഫുഡ്‌കോര്‍ട്ടുകള്‍, പുസ്തക ശാലകള്‍ എന്നിവ ഇതില്‍ സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top