രാമപുരത്തിന് സമീപം കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. വൈകിട്ട് മൂന്നരയോടെയാണ് അപകടം. രാമപുരം പാലാ റോഡിൽ ബോയ്‌സ് സ്‌കൂളിന് സമീപമാണ് അപകടം.

ബസും ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇരു വാഹന ഡ്രൈവർമാർക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റു. യാത്രക്കാരിൽ ചിലർക്കും ചെറിയ പരിക്കുകളുണ്ട്.
രാമപുരം പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിലരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.