Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ച് ദീപ ജോസഫ്

ന്യൂഡല്‍ഹി : കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന കൈരളി ചാനലിലെ മാധ്യമപ്രവര്‍ത്തകയോടാണ് ദീപ ജോസഫ് ആദ്യം തട്ടിക്കയറിയത്.

ആരോട് ചോദിച്ചിട്ടാണ് വാര്‍ത്ത കൊടുക്കുന്നതെന്ന് ചോദിച്ച് ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ക്ക് നേരെ വരികയായിരുന്നു. ഒപ്പം മാധ്യമപ്രവര്‍ത്തകയുടെ മൈക്ക് തട്ടിക്കളയാന്‍ ശ്രമിച്ച ദീപ ജോസഫ് മോശം ഭാഷയില്‍ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്ത് മറ്റ് മാധ്യമപ്രവര്‍ത്തകരെത്തിയതോടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിനിധിക്കുനേരെയും ദീപ ജോസഫ് തട്ടിക്കയറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top