Kerala

അപ്രതീക്ഷിതമായി ഉണ്ടായ അപകടം, സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് പി വി അൻവർ

തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് പി വി അൻവർ. അതിനാൽ തന്നെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമാകാൻ കഴിയാത്തതിലുള്ള ദുഃഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണുന്നതിന് വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ അൻവർ തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ചുണ്ടായ അപകടത്തെ തുടർന്ന് പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ അൻവറിനോട് നിർദേശിക്കുകയിരുന്നു.

ഇക്കാരണം കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനാവാത്തതിലുള്ള നിരാശയിലാണ് അൻവർ. നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ് അദ്ദേഹം. മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴിയെന്നും അൻവര്‍ ഫേസ്ബുക്കിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top