തൃശൂരിൽ മദ്യപാനത്തിനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി അനീഷാണ് ( 47) കൊല്ലപ്പെട്ടത്.

കൊട്ടാരപ്പറമ്പിൽ അനൂപാണ് അനീഷിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം.
എക്‌സൈസിൽ പാചകത്തൊഴിലാളിയാണ് അനീഷ്. കൊലപാതകത്തെ തുടർന്ന് അനൂപ് ഒളിവിൽ പോയിരിക്കുകയാണ്.