പാലാ:പാമ്പ് കടിയേറ്റു പരുക്കേറ്റ ഡൽഹി സ്വദേശി രാജ്കുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മലനാട് ഭാഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം.

അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.നാട്ടുകാർ ഉടനെ പ്രഥമ ശുസ്രൂഷകൾ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .